എഐ ഉപയോഗിക്കരുത്: ജഡ്ജിമാര്‍ക്ക് കര്‍ശന നിര്‍ദേശം

 
file
Kerala

എഐ ഉപയോഗിക്കരുത്: ജഡ്ജിമാര്‍ക്ക് കര്‍ശന നിര്‍ദേശം

ഏതൊരു എഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപർ ഉറപ്പാക്കണം.

കൊച്ചി: കേസുകളിൽ വിധിയെഴുതാനോ തീർപ്പിലെത്താനോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദേശം. ഈ വിഷയത്തിൽ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കേസുകളിലെ കണ്ടെത്തലുകൾ, ഉത്തരവുകൾ, വിധി തീർപ്പ് എന്നിവയിൽ എത്തിച്ചേരാൻ ഒരു കാരണവശാലും എഐ ടൂളുകൾ ഉപയോഗിക്കരുത്. ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ ഉപയോഗം പാടില്ല. കേസുകളുടെ റഫറൻസിനും മറ്റും ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ച എഐ ടൂളുകൾ മാത്രം കർശന ഉപാധികളോടെ ഉപയോഗിക്കാം.

ഏതൊരു എഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപർ ഉറപ്പാക്കണം. നിയമപരമായ കുറിപ്പുകളോ മറ്റോ വിവർത്തനം ചെയ്യാൻ എഐ ടൂൾ ഉപയോഗിക്കുമ്പോൾ വിവർത്തനം ജഡ്ജിമാർ സ്വയം പരിശോധിക്കണം.

കേസുകളുടെ ഷെഡ്യൂൾ ചെയ്യൽ പോലുള്ള ഭരണപരമായ ജോലികൾക്ക് അംഗീകൃത എഐ ഉപകരണങ്ങൾ ഉപയോഗിക്കാമെങ്കിലും, മനുഷ്യ മേൽനോട്ടം ആവശ്യമാണ്. എഐ ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളുടെയും വിശദമായ രേഖകൾ കോടതികൾ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു.

ചക്രവാതച്ചുഴി; കേരളത്തിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരം

പത്തനംതിട്ടയിൽ കൂട്ട ആത്മഹത്യാ ശ്രമം; സ്ത്രീ മരിച്ചു

''സാമുവൽ ജെറോം അഭിഭാഷകനല്ല''; മധ‍്യസ്ഥതയുടെ പേരിൽ പണം പിരിക്കുന്നുവെന്ന് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ