അലക്സാണ്ടർ‌ തോമസ്  
Kerala

മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ജസ്റ്റിസ് അലക്സാണ്ടർ‌ തോമസ് ചുമതലയേറ്റു

ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷം എതിർക്കുകയായിരുന്നു

Namitha Mohanan

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി ജസ്റ്റിസ് അലക്സാണ്ടർ‌ തോമസ് ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസായിരുന്നു അലക്സാണ്ടർ തോമസ്. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിപക്ഷം എതിർക്കുകയായിരുന്നു.

പിന്നീട് ഗവർണറും ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടുകയും നിയമനം വൈകിപ്പിക്കുകയുമായിരുന്നു. സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നു മണികുമാര്‍ അറിയിച്ചു. തുടര്‍ന്നാണ് അലക്സാണ്ടര്‍ തോമസിന്‍റെ നിയമനം.

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

മേയർ തെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി ദീപ്തി, പിന്തുണയുമായി അജയ് തറയിൽ

ദീപ്തിയെ വെട്ടി; കൊച്ചി മേയറായി ആദ്യടേമിൽ വി.കെ. മിനിമോൾ, രണ്ടാംടേമിൽ ഷൈനി മാത്യു

പക്ഷിപ്പനി; ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കും

എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; നിങ്ങളുടെ പേരുണ്ടോ എന്നറിയാം, പേര് ചേർക്കാനും സാധിക്കും