കെ. അനിൽകുമാർ
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ കെ. അനിൽകുമാർ കോട്ടയത്ത് മത്സരിച്ചേക്കും.
അനിൽകുമാറിന്‍റെ പേരാണ് നിലവിൽ ഉയർന്ന് കേൾക്കുന്നതെങ്കിലും ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥ്, റെജി സക്കറിയ, എൻസിപി നേതാവ് ലതിക സുഭാഷ് എന്നിവരുടെ പേരും സാധ‍്യത പട്ടികയിലുണ്ട്.
എന്നാൽ ലതിക സുഭാഷിന് സീറ്റു നൽകുമോയെന്നത് കണ്ടറിയണം. 2021ൽ 18,000 വോട്ടുകൾക്ക് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കോട്ടയത്ത് നിന്നും വിജയിച്ചത്.
2016ൽ 33,000 വോട്ടുകൾക്ക് റെജി സക്കറിയെയും തിരുവഞ്ചൂർ പരാജയപ്പെടുത്തിയിരുന്നു. 2011 ൽ നിലവിലെ ദേവസ്വം മന്ത്രി വി.എൻ. വാസവൻ തിരുവഞ്ചൂരുമായി ഏറ്റുമുട്ടിയെങ്കിലും 711 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാമെന്ന ലക്ഷ‍്യത്തിലാണ് എൽഡിഎഫ്.