K. Muraleedharan
K. Muraleedharan 
Kerala

കെ. സുധാകരന്‍റെ പരാമർശം തമിഴിലേത്, ആദ്യഭാഗം 'മൈ ഡിയർ' എന്ന് വിശേഷിപ്പിക്കാം: കെ. മുരളീധരൻ

കോഴിക്കോട്: വാർത്താസമ്മേളന വേദിയിൽ സുധാകരൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നടത്തിയ അസഭ്യ പരാമർശത്തിൽ വിശദീകരണവുമായി കെ.മുരളീധരൻ എംപി.

സാധാരണ തമിഴ്ഭാഷയിൽ പറയുന്ന ഒരു വാചകമാണത്. ആദ്യത്തെ വാചകം മാത്രമാണെങ്കിൽ മൈ ഡിയർ എന്നു വിശേഷിപ്പിക്കാം. സുധാകരൻ പറഞ്ഞതിനെ ആ രീതിയിൽ കണ്ടാൽ മതിയെന്നും പാർട്ടിയിലെ വഴക്കായി കണക്കാക്കേണ്ടതില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി നടന്ന വാർത്തസമ്മേളനത്തിനു സുധാകരനെത്തി 10 മിനിറ്റിലേറെ കഴിഞ്ഞിട്ടും സതീശനെത്തിയിരുന്നില്ല. അടുത്തിരുന്ന ഡിസിസി പ്രസിഡന്‍റ് ബി.ബാബുപ്രസാദിനോട് ഇതുപറഞ്ഞ് അനിഷ്ടം പ്രകടിപ്പിക്കുമ്പോഴായിരുന്നു അസഭ്യപ്രയോഗം.

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

2000- ത്തിലധികം 'കഞ്ചാവ് മിഠായി'കളുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

നാദാപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

മണ്ണാർക്കാട് നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി; കേസ്