Kerala

വിട്ടു നിന്നത് ശരിയായില്ല, നാളെ നിങ്ങൾക്കു വേണ്ടി പ്രവർത്തിക്കേണ്ടവരാണിവർ; കെ. മുരളീധരൻ

കെപിസിസി പ്രസിഡന്‍റ് നേരിട്ട് ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തലയും എം.എം. ഹസനുമുൾപ്പെടെയുള്ളവർ വ്യക്തമാക്കുകയായിരുന്നു

ആലുവ: കോൺഗ്രസ് ക്യാംപിൽ നിന്നും എ ഗ്രൂപ്പ് നേതാക്കൾ വിട്ടു നിന്നതിനെ വിമർശിച്ച് കെ. മുരളീധരൻ എംപി. നാളെ നിങ്ങൾ തെരഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ നിങ്ങൾക്കു വേണ്ടി പ്രവർത്തിക്കേണ്ടവരാണ് ഈ ബ്ലോക്ക് പ്രസിഡന്‍റുമാരെന്ന് ഓർക്കണമെന്നും അവരെ കാണാതെ വിട്ടു നിന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കും തിരക്കുണ്ടായിരുന്നു, എങ്കിലും താൻ ഓടിപ്പിടിച്ചെത്തിയത് ബഹിഷ്ക്കരണവാദി എന്ന് കേൾക്കാൻ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു. ആലുവയിൽ തിങ്കളാഴ്ച്ചയാരംഭിച്ച ബ്ലോക്ക് പ്രസിഡന്‍റുമാരുടെ ക്യാംപിൽ നിന്ന് വിട്ടു നിന്നുകൊണ്ട് എ-ഐ ഗ്രൂപ്പുകൾ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

കെപിസിസി പ്രസിഡന്‍റ് നേരിട്ട് ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തലയും എം.എം. ഹസനുമുൾപ്പെടെയുള്ളവർ വ്യക്തമാക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇടപെടുംവരെ പ്രതിഷേധം തുടരാനാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു