Kerala

6 ദിവസത്തെ യാത്രയിൽ 2.7 കോടി; വന്ദേഭാരതിന്‍റെ ലാഭം പങ്കുവെച്ച് കെ റെയിൽ

തിരുവനന്തപുരം: വന്ദേഭാരതിന്‍റെ ആദ്യ സർവ്വീസ് മുതൽ നേടിയിട്ടുള്ള ലാഭം പങ്കുവെച്ച് കെ റെയിൽ ഡിപ്പാർട്ട്മെന്‍റിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജനങ്ങൾക്ക് ധൃതിയുണ്ട് എന്ന തലക്കെട്ടോടെ വന്ദേഭാരതിന്‍റെ ലാഭവും വേഗതയെയും ചൂണ്ടിക്കാട്ടി കെ റെയിലിന്‍റെ ആവശ്യകതയെ പറയാതെ പറയുകയാണ്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വന്ദേഭാരത് എക്സ്പ്രസിന്‍റെ ആദ്യ 6 ദിവസത്തെ യാത്രയിൽ 27000 പേരാണ് യാത്ര ചെയ്തത്. 6 ദിവസത്തെ യാത്രയിൽ 2.7 കോടി രൂപ വരുമാനമാണ് നേടിയത്. മെയ് 14 വരെ സീറ്റ് ഫുൾ ബുക്കിങ് ആയിരുന്നെന്നും ഇത് ജനങ്ങൾക്ക് ധൃതിയുണ്ടെന്നാണ് കാണിക്കുന്നതെന്നും കെ റെയിൽ ചൂണ്ടിക്കാട്ടി.

ഏറ്റവും കൂടുതൽ വരുമാനം കിട്ടിയത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനായിരുന്നു. 1.17 കോടി രൂപയാണ് ഈയൊരൊറ്റ ട്രിപ്പിൽ കിട്ടിയ വരുമാനം. ഏപ്രിൽ 28 മുതൽ മെയ് 3 വെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

റോഡ് ടെസ്റ്റിന് ശേഷം 'എച്ച്' ടെസ്റ്റ്; മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

15കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 106 വർഷം തടവ്

അമിത് ഷായുടെ വ്യാജ വിഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് ഡൽഹി പൊലീസിന്‍റെ സമൻസ്

കളമശേരിയിൽ പത്ത് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഉഷ്ണ തരംഗം: തൊഴിൽ സമയക്രമീകരണം മെയ് 15 വരെ തുടരും; മന്ത്രി വി.ശിവന്‍കുട്ടി