file image
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി നേതാക്കൾ. എഐസിസി യോഗത്തിൽ നിന്നു മുൻ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ വിട്ടു നിൽക്കും. തിരുവനന്തപുരത്തുള്ള സുധാകരൻ കണ്ണൂരിലേക്ക് മടങ്ങും. വി.എം. സുധീരൻ, കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും യോഗത്തിൽ നിന്നു വിട്ടു നിൽക്കുമെന്നാണ് വിവരം.
എന്നാൽ, നേതാക്കൾക്ക് ആർക്കും പുനഃസംഘടനയിൽ അതൃപ്തിയില്ലെന്നാണ് പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രതികരണം.
സ്വീകര്യതയുള്ള കെപിസിസി ലിസ്റ്റാണ് പുറത്തു വന്നതെന്നും കെ. സുധാകരൻ തന്നെ തലയിൽ കൈവച്ചാണ് അനുഗ്രഹിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.