K Sudhakaran file
Kerala

'എം.വി. ജയരാജൻ ശക്തനുമല്ല, എതിരാളിയുമല്ല': പരിഹാസവുമായി സുധാകരൻ

ആദ്യം മത്സരിക്കേണ്ടെന്നു വിചാരിച്ചതാണ്. പാർട്ടി പറഞ്ഞതുകൊണ്ടാണ് മത്സരിക്കുന്നതെന്നും കെപിസിസി പ്രസിഡന്‍റ്

കണ്ണൂർ: എം.വി. ജയരാജൻ തനിക്ക് ശക്തനായൊരു എതിരാളിയല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. അദ്ദേഹം ഒരു ശക്തനുമല്ല, എനിക്ക് അദ്ദേഹം എതിരാളിയുമല്ല. ഞാൻ ടീച്ചർക്കതിരേ മത്സരിച്ചതാണ്. എന്നിട്ട് 90,000 വോട്ടുകൾക്ക് വിജയിച്ചതാണ്. ആ എനിക്കെന്ത് എം.വി. ജയരാജൻ... പാവം! സുധാകരൻ പറഞ്ഞു.

ആദ്യം മത്സരിക്കേണ്ടെന്നു വിചാരിച്ചതാണ്. പാർട്ടി പറഞ്ഞതുകൊണ്ടാണ് മത്സരിക്കുന്നത്. ഷാഫിയും വേണുഗോപാലും മുരളിയുമൊക്കെ മത്സരിക്കുന്നത് പാർട്ടി നേതൃത്വം നിർദേശിച്ചതുകൊണ്ടാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

താൻ ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ വിജയപ്രതീക്ഷ ഉണ്ടോ എന്ന് ചോദിക്കുന്നത് അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍

കേരളത്തിന് ഇനി സ്വന്തം വനിതാ ക്രിക്കറ്റ് ലീഗ്

രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കാര്‍ഗോ നവിമുംബൈയില്‍

ക്യാനഡയുടെ കുറ്റസമ്മതം: ഖാലിസ്ഥാനികൾക്ക് പണമൊഴുകുന്നു