.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ടി.ഒ. മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ച് കെ. സുധാകരൻ

 
Kerala

'തോളോട് തോൾ ചേർന്ന്'; ടി.ഒ. മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ച് കെ. സുധാകരൻ

എന്‍റെ വാക്ക് ഞാൻ പാലിച്ചെന്ന് കെ. സുധാകരൻ

Jisha P.O.

കണ്ണൂർ: കണ്ണൂർ കോൺഗ്രസിലെ അനിശ്ചിതത്വത്തിന് വിരാമമിട്ട് കെ. സുധാകരനും, കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനനും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ടി.ഒ. മോഹനനെ ത്രിവർണ നിറത്തിലുള്ള ഷാൾ അണിയിച്ച് കെ. സുധാകരൻ സ്വീകരിച്ചു. തന്‍റെ പൂർണ പിന്തുണ സ്ഥാനാർഥിക്ക് പ്രഖ്യാപിച്ചു. എന്‍റെ വാക്ക് ഞാൻ പാലിച്ചു എന്ന പ്രഖ്യാപനത്തോടെയാണ് സുധാകരൻ മോഹനനെ സ്വീകരിച്ചത്.

കണ്ണൂർ കോർപ്പറേഷൻ മേയറായ ടി.ഒ. മോഹനൻ കണ്ണൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. സുധാകരന്‍റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയതോടെ അദ്ദേഹത്തിന്‍റെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി. എല്ലാ അനുഗ്രഹങ്ങളും നേതാവ് നൽകിയിട്ടുണ്ടെന്ന് ടി.ഒ. മോഹൻ പറഞ്ഞു.

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന വാർത്തകളെ ടി.ഒ. മോഹനൻ തള്ളി. താൻ സ്ഥാനാർഥിയാകുന്നതിന് യാതൊരു തടസവുമില്ലെന്ന് സുധാകരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഹൈക്കമാൻഡ് വാക്ക് പാലിച്ച് സുധാകരൻ പ്രചാരണത്തിന്‍റെ മുന്നിൽ തന്നെ ഉണ്ടാകും.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

സുധാകരനെ പോലൊരു നേതാവിനോട് ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു: ചെന്നിത്തല | Video

ഗുരുവായൂരിൽ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ലെന്ന് ബി. ഗോപാലകൃഷ്ണൻ‌; പരാതി നൽകി കെഎസ്‌യു നേതാവ്

നിയമസഭാ തെരഞ്ഞെടുപ്പ്; 4 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ‍്യാപിക്കാതെ എൽഡിഎഫ്

ഇറാൻ തകർന്നു; യുദ്ധം വേഗം അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്‍റ്