കെ. സുരേന്ദ്രൻ
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ നടപടികള്‍ ദുരൂഹമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനും ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി കടകംപള്ളി സുരേന്ദ്രന്‍റെയും പിഎസ് പ്രശാന്തിന്‍റെയും പേര് പറഞ്ഞു.
തന്ത്രിക്ക് ഭണ്ഡാരം സൂക്ഷിക്കാൻ അധികാരമില്ല. കൊള്ള നടന്നതിന്‍റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്.
ആചാരം ലംഘിച്ചതിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. റിമാന്‍ഡ് റിപ്പോര്‍ട്ടിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി പറയുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.