കെ. സുരേന്ദ്രൻ
കണ്ണൂർ: സമൂഹമാധ‍്യമത്തിലൂടെ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി. കണ്ണൂർ ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫസലിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെ പ്രതികളാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നും ഡിവൈഎസ്പിമാരായ സദാനന്ദനെയും പ്രിൻസ് എബ്രഹാമിനെയും അഴിയെണ്ണിക്കുമെന്നായിരുന്നു സുരേന്ദ്രന്‍റെ ഭീഷണി. ഇതിനെതിരേ ഡിവൈഎസ്പി സദാനന്ദൻ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുക്കുകയായിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ടാണ് സുരേന്ദ്രനെ കോടതി വെറുതെ വിട്ടത്.