K Surendran |TN Prathapan 
Kerala

'ഫോട്ടോ സഹിതം പുറത്തുവിടും'; ടി.എൻ. പ്രതാപന് പിഎഫ്ഐ ബന്ധമുണ്ടെന്ന ആരോപണവുമായി കെ. സുരേന്ദ്രൻ

ടി.എൻ. പ്രതാപന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുൽ ഹമീദ് ആണെന്നാണ് സുരേന്ദ്രന്‍റെ ആരോപണം

MV Desk

തിരുവനന്തപുരം: ടി.എൻ പ്രതാപൻ എംപിക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിഎഫ്ഐ ബന്ധം തെളിയിക്കാനുള്ള ടി.എൻ. പ്രതാപന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും വേണ്ടി വന്നാൽ ഫോട്ടോ സഹിതം പുറത്തുവിടുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടി.എൻ. പ്രതാപന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുൽ ഹമീദ് ആണെന്നായിരുന്നു സുരേന്ദ്രന്‍റെ ആരോപണം. പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളായ പിഎഫ്ഐക്കാരെ സംരക്ഷിച്ചത് പ്രതാപനാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി