k surendran  
Kerala

35 സീറ്റ് കിട്ടുമെന്ന് പറഞ്ഞില്ല, കിട്ടിയാൽ കേരളം ഭരിക്കും; കെ.സുരേന്ദ്രൻ

എൽഡിഎഫിലും യുഡിഎഫിലുമുള്ള ഘടക കക്ഷികൾ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്

തിരുവനന്തപുരം: കേരളത്തിൽ 35 സീറ്റു കിട്ടിയാൽ എൻഡിഎ ഭരിക്കുമെന്ന വാദത്തിൽ ഉറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 35 സീറ്റ് കിട്ടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കിട്ടിയാൽ ഭരിക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫിലും യുഡിഎഫിലുമുള്ള ഘടക കക്ഷികൾ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. 35 സീറ്റു കിട്ടുവാണെങ്കിൽ ഇരുമുന്നണിയിൽ നിന്നും എൻഡിഎയിലേക്ക് ഒഴുക്കുണ്ടാകും. കൊല്ലത്തും ,ആലപ്പുഴയിലും,സിപിഎമ്മിലും കോൺഗ്രസിലുമുള്ള പല പ്രമുഖ നേതാക്കളും ഒരു ഓപ്ഷനുവേണ്ടി കാത്തിരിക്കുകയാണ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുമ്പോൾ ആ ഓപ്ഷൻ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു