കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിച്ചതാണെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ മന്ത്രിക്ക് ഇടപെടുന്നതിന് പരിധികളുണ്ടെന്ന് എല്ലാവർക്കും അറിയാം. ഇതുവരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെല്ലാം വിശദീകരണം നൽകിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ഹൈക്കോടതി നിയോഗിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്.
പ്രതിപക്ഷം ഇപ്പോൾ കാട്ടിക്കൂട്ടുന്നത് രാഷ്ട്രീയമായ കാഴ്ചപാടോടു കൂടിയ പ്രവർത്തനങ്ങളാണ്. സംഭവം നടന്ന കാലയളവിലെ ദേവസ്വം മന്ത്രിയെന്ന നിലയിൽ എനിക്കെതിരേ വരുന്ന ആക്രമണങ്ങൾ പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.