മുഖ്യമന്ത്രിയെ ജനങ്ങൾക്ക് നേരിട്ട് പുറത്താക്കാം; 'കടക്ക് പുറത്ത്' ക്യാംപെയിനുമായി കോൺഗ്രസ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കാൻ കടക്ക് പുറത്ത് ക്യാംപെയിനുമായി കോൺഗ്രസ്. വെബ്സൈറ്റും കുറ്റപത്രവും പുറത്തിറക്കി. ഇക്കാര്യം കോൺഗ്രസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ കസേരയിൽ നിന്ന് പുറത്താക്കാൻ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റിന്‍റെ പ്രവർത്തനം.
ഇതിനോടൊപ്പം ജനങ്ങളുടെ സർക്കാരിനെതിരായ പരാതികൾ രേഖപ്പെടുത്താനും സൗകര്യമുണ്ടാകും. മുഖ്യമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ ഫോൺ നമ്പറിൽ ബന്ധപ്പെട്ടോ അറിയിക്കാവുന്നതാണ്.
പിആർ ഭരണം മുതൽ അമ്പലമോഷണം വരെയാണ് കുറ്റപത്രത്തിലുള്ളത്. വിവിധ മേഥലകളിലെ വീഴ്ചകൾ എടുത്തു കാട്ടുന്നതാണിത്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യ ജീവി ആക്രമണം തുടങ്ങി നിരവധി വിഷയങ്ങൾ കുറ്റപത്രത്തിലുണ്ട്.