അഡ്വ.എൽസി.ജോർജ്

 
Kerala

യുഡിഎഫിന് തിരിച്ചടി ; കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

അഡ്വ.എല്‍സി.ജോര്‍ജിന്‍റെ പത്രികയാണ് തളളിയത്

Jisha P.O.

കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തളളി. എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.എല്‍സി ജോര്‍ജിന്‍റെ പത്രികയാണ് തളളിയത്.

എല്‍സിക്ക് പിന്തുണ നല്‍കിയത് കടമക്കുടി ഡിവിഷന് പുറത്ത് നിന്നുളള ആളായതിനാലാണ് പത്രിക തളളിയതെന്ന് അധികാരികൾ അറിയിച്ചു.

നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചു. നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റാണ് എൽസി ജോർജ്. യുഡിഎഫിന്‍റെ ഉറച്ച ഡിവിഷനാണെന്ന് കരുതപ്പെടുന്ന ഡിവിഷനാണ് കടമക്കുടി. പത്രിക തളളിയത് മൂലം ഒരു ഡിവിഷൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഡമ്മി സ്ഥാനാർഥിയായി ആരും പത്രിക നൽകാത്തതും യുഡിഎഫിന് തിരിച്ചടിയായി.

ഓരോ ജില്ലയിലും തടങ്കൽ കേന്ദ്രങ്ങൾ; അനധികൃത കുടിയേറ്റക്കാർക്കെതിരേ നടപടിക്കൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ

ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

യുഡിഎഫിന് തിരിച്ചടി; മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തളളി

നൈജീരിയയിൽ 300ലേറെ സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സംഘടനകൾ