കാളിക്കാവിലെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു
മലപ്പുറം: കാളികാവിലെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു. 20 അംഗങ്ങൾ അടങ്ങുന്ന ആർആർടി സംഘങ്ങളായാണ് വനംവകുപ്പ് തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ലൈവ് സ്ട്രീമിങ് ക‍്യാമറകൾ, ഡ്രോണുകൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടാണ് തെരച്ചിൽ നടക്കുന്നത്. കടുവയുടെ ചിത്രങ്ങൾ ചൊവ്വാഴ്ചയും ക‍്യാമറയിൽ പതിഞ്ഞിട്ടില്ല. സംഭവത്തിൽ നാട്ടുകാർ ആശങ്കയിലാണ്.