Akhiljith|Bhasurangan 
Kerala

കണ്ടല ബാങ്ക് തട്ടിപ്പ്; അഖിൽ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി

തനിക്കെതിരേ തെളിവുകളോന്നും കണ്ടെത്താൻ ഇഡിക്കായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതിചേർത്തതെന്നും ജാമ്യ ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ‌ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗന്‍റെ മകനുമായ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചി പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്.

തനിക്കെതിരേ തെളിവുകളോന്നും കണ്ടെത്താൻ ഇഡിക്കായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതിചേർത്തതെന്നും ജാമ്യ ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു. ബാങ്കിൽ നിന്നും നിയമപരമായി ലോണെടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും ഭരണ സമിതി നടത്തിയ ക്രമക്കേടചുകളിൽ തനിക്ക് പങ്കില്ലെന്നും അഖിൽ ഹർജിയിൽ‌ പറയുന്നു. നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി അറസ്റ്റ് ചെയ്തതത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു