Kerala

കാപികോ റിസോർട്ട് കേസ് ഇന്ന് സുപ്രീം കോടതിയിൽ; പൊളുച്ചുമാറ്റാനുള്ള കാലാവധി ഇന്ന് അവസാനിക്കും

കഴിഞ്ഞ സെപ്റ്റംബർ 15 ന് പൊളിക്കൽ നടപടികൾ തുടങ്ങിയതെങ്കിലും ഇതുവരെ 54 വില്ലകൾ മാത്രമാണ് പൊളിച്ചു നീക്കിയത്.

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. റിസോർട്ടു പൊളുച്ചുമാറ്റാനുള്ള കാലാവധി ഇന്ന് അവസാനിക്കുകയാണ്. 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചുനീക്കി.

പ്രധാന കെട്ടിടം ഭാഗികമായും പൊളിച്ചു കഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ ഇതിന്‍റെ പൊളിക്കൽ തുടരുകയാണ്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലാണ് പൊളിക്കൽ തുടരുന്നത്. മുന്‍പ് ഈ മാസം 28 നകം റിസോർട്ട് മുഴുവനായി പൊളിച്ചു മാറ്റണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 15 ന് പൊളിക്കൽ നടപടികൾ തുടങ്ങിയെങ്കിലും ഇതുവരെ 54 വില്ലകൾ മാത്രമാണ് പൊളിച്ചു നീക്കാനായത്.

നിശ്ചയിച്ച സമയത്തിനകം മുഴുവന്‍ കെട്ടിടവും പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അന്ത്യശാസനത്തെ തുടർന്ന് കെട്ടിടം അപ്പാടെ ഇടിച്ചു നികത്താനാണ് തീരുമാനം. ഉപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങൾ ഊരി മാറ്റിയ ശേഷമാണ് വില്ലകൾ പൊളിച്ചുമാറ്റുന്നത്.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം