കാസർഗോഡ് ഓട്ടോ ഡ്രൈവറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്
file image
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിനുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
കർണാടക കൊളനാട് സ്വദേശിയും മംഗളൂരുവിലെ ഓട്ടോഡ്രൈവറുമായ ഷെരീഫിനെ (52) വ്യാഴാഴ്ച രാത്രിയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.