കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
കൊച്ചി: കുവൈറ്റിൽ നിന്നും നെടുമ്പാശേരിയിലേക്ക് വരുകയായിരുന്ന എയർ ഇന്ത‍്യ വിമാനത്തിൽ വച്ച് പുകവലിച്ചതിനെത്തുടർന്ന് കാസർഗോഡ് സ്വദേശിയെ അറസ്റ്റ് ചെയ്തു.
നീലേശ്വരം സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ‍്യത്തിൽ വിട്ടയച്ചു. എയർ ഇന്ത‍്യ എക്സ്പ്രസ് സുരക്ഷാവിഭാഗത്തിന്‍റെ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്.