Kerala

കാട്ടാക്കട ആൾമാറാട്ടക്കേസ്: വിശാഖിനെ സസ്പെൻഡ് ചെയ്തു

വിശാഖിനെതിരേ ആൾമാറാട്ടക്കേസിൽ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് കോളെജ് നടപടി സ്വീകരിച്ചത്.

MV Desk

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യൂണിയൻ ഭാരവാഹികളുടെ പട്ടികയിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളെജ് സസ്പെൻഡ് ചെയ്തു. വിശാഖിനെതിരേ ആൾമാറാട്ടക്കേസിൽ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് കോളെജ് നടപടി സ്വീകരിച്ചത്.

വിശാഖിനെ കോളെജിൽ നിന്ന് പുറത്താക്കണോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം പൂർത്തിയായതിനു ശേഷം മാനേജ്മെന്‍റ് തീരുമാനമെടുക്കും. ആൾമാറാട്ടക്കേസിൽ കോളെജ് മുൻ പ്രിൻസിപ്പൽ ഡോ.ജെ.ജെ ഷൈജുവിനെ ഒന്നാം പ്രതിയും വിശാഖിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലേബർ കോഡ് കരട് ചട്ടം; രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി ചെയ്യാം, ജോലി സമയം ആഴ്ചയിൽ 48 മണിക്കൂർ

ബലാത്സംഗത്തിനു ശ്രമിച്ചയാളെ വെട്ടിക്കൊന്നു; 18കാരി അറസ്റ്റിൽ

അധ്യാപക നിയമന‌ത്തിന് ഇനി കെ-ടെറ്റ് നിർബന്ധം; എം.എഡ്, പിഎച്ച്ഡികാർക്കും ഇളവില്ല

സിഡ്നി ടെസ്റ്റിനു ശേഷം ഖവാജ പടിയിറങ്ങുന്നു

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ‍്യൂറോ