കെ.ബി.ഗണേഷ് കുമാർ
file image
കൊല്ലം: കെഎസ്ആർടിസിയിലെ ബസ് സ്റ്റേഷനുകളിൽ തൊഴിലാളി സംഘടനകൾ കൊടി തോരണങ്ങൾ കെട്ടുന്നത് നിർത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ. തൊഴിലാളി സംഘടനകൾ ഇനി കൊടി തോരണങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചാൽ ഫൈൻ ഈടാക്കുമെന്ന് മന്ത്രി പറഞ്ഞു.
പത്തനാപുരം ഡിപ്പോയിലെ വിവിധ പദ്ധതികളുടെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. കൊടി തോരണങ്ങൾ ഒരുഭാഗത്ത് നിന്നും വൃത്തിയാക്കി കൊണ്ടുവരുമ്പോൾ കുറച്ചു പേർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ജനങ്ങളെ ഉപദ്രവിക്കുന്ന ഇത്തരത്തിലുള്ള തോരണങ്ങൾ അഴിച്ചുമാറ്റണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.