കെ.ബി. ഗണേഷ് കുമാർ, ശ്വേത മേനോൻ
കൊച്ചി: നടി ശ്വേത മേനോനെതിരായ കേസ് പത്രത്തിൽ പേര് വരാൻ വേണ്ടിയുള്ള നീക്കമാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അഭിനയിച്ച ചിത്രങ്ങളുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ലെന്നും സ്ത്രീകൾക്കെതിരായ സംഘടനയാണ് അമ്മയെന്ന ധാരണ മാറാൻ സ്ത്രീകൾ അധികാരത്തിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ അധികാര സ്ഥാനത്തേക്ക് എത്തുമ്പോൾ ഇത്തരം കാര‍്യങ്ങൾ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിലായിരുന്നു ശ്വേത മേനോനെതിരായ കേസിൽ മന്ത്രി പ്രതികരിച്ചത്. അതേസമയം അമ്മ തെരഞ്ഞെടുപ്പിൽ സമയം ലഭിച്ചാൽ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.