കെ.സി. ജോസഫ്

 
Kerala

"മലർന്ന് കിടന്ന് തുപ്പിയാൽ നമ്മുടെ മുഖത്തേ വീഴൂ, ഇതൊന്നും നല്ലതിനല്ല": കെ.സി. ജോസഫ്

തീക്കൊള്ളികൊണ്ട് തല ചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും ജോസഫ്

Manju Soman

നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനു പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം മുറുകുകയാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇതാ കോൺഗ്രസിലെ തർക്കത്തിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന നേതാവ് കെ.സി. ജോസഫ്.

മലർന്ന് കിടന്ന് തുപ്പിയാൽ നമ്മുടെ മുഖത്തെ വീഴൂ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. പ്രതിഷേധ പ്രകടനക്കാർ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട്. തീക്കൊള്ളികൊണ്ട് തല ചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കുമെന്നും ജോസഫ് കുറിച്ചു.

കെ.സി. ജോസഫിന്‍റെ കുറിപ്പ്

മൗനമാണ് അഭികാമ്യം എന്നതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. കോൺഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങൾ എല്ലാ പരിധിയും വിട്ട് തെരുവിലേയ്ക്ക് കൊണ്ടുപോകുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം എല്ലാവരും തിരിച്ചറിയുന്നത് നല്ലതാണ്.

മലർന്ന് കിടന്ന് തുപ്പിയാൽ നമ്മുടെ മുഖത്തെ വീഴൂ. തിരുവനന്തപുരത്തെ പ്രതിഷേധ പ്രകടനക്കാർ അറിഞ്ഞോ അറിയാതേയോ എല്ലാവരും ജീവനുതുല്യം സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ ചിത്രത്തെപ്പോലും അപമാനിച്ചുവെന്നത് എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചിട്ടുണ്ട്.

ഇതൊന്നും നല്ലതിനല്ല. തീക്കൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിക്കുന്നത് വിനാശകരമായിരിക്കും.

മാസപ്പടിക്കേസിൽ നിർണായക രേഖകൾ കൈമാറി; വീണയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ദൈവനാമത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം

മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും