പാർട്ടി തീരുമാനം അന്തിമമെന്ന് കെ.സി. വേണുഗോപാൽ
കൊച്ചി: കൊച്ചി മേയർ പദവിയുടെ കാര്യത്തിൽ നിർണായകമായത് കെ.സി. വേണുഗോപാലിന്‍റെ നിലപാട്. ജില്ലയിലെ കെ.സി ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദം വേണുഗോപാൽ പരിഗണിച്ചില്ല. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും, കെ.സി. വേണുഗോപാലും കൂടിയാലോചിച്ച ശേഷം ഡിസിസി തീരുമാനിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
എന്നാൽ തീരുമാനം പാർട്ടിയുടെതാണെന്നും അത് എല്ലാവരും അംഗീകരിക്കുന്നുവെന്നും കെ.സി പറഞ്ഞു.
പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വിട്ടുവീഴ്ചകൾ ചെയ്ത് പരസ്പരം മുന്നോട്ട് പോകണം, ദീപ്തിക്ക് പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പാർട്ടി തീരുമാനം അന്തിമമാണ്. അപാകതകൾ ഉണ്ടെങ്കിൽ പാർട്ടി വേദികളിൽ ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.