കെ.സി. വേണുഗോപാൽ 
Kerala

നിലമ്പൂരിൽ അൻവർ‌ മത്സരിക്കില്ലെന്നാണ് കരുതുന്നതെന്ന് കെ.സി. വേണുഗോപാൽ

അൻവറിന്‍റെ കാര‍്യത്തിൽ പ്രത‍്യേക അജണ്ട ഇല്ലെന്നും കമ്മ‍്യൂണിക്കേഷൻ ഗ‍്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മത്സരിക്കില്ലെന്നാണ് കരുതുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അൻവറിന്‍റെ കാര‍്യത്തിൽ പ്രത‍്യേക അജൻഡ ഇല്ലെന്നും കമ്മ‍്യൂണിക്കേഷൻ ഗ‍്യാപ്പ് ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വം അൻവറിന്‍റെ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന് കോൺഗ്രസിന്‍റെതായ രീതിയുണ്ടെന്നും എല്ലാവരുമായി കൂടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും കെസി വ‍്യക്തമാക്കി.

അതേസമയം ആന്‍റോ ആന്‍റണിയുമായുള്ള കൂടിക്കാഴ്ച വ‍്യക്തിപരമായ കാര‍്യമാണെന്നും തന്‍റെ സഹപ്രവർത്തകനായ നേതാവുമായി സംസാരിക്കുന്നതിൽ എന്താണ് വാർത്തയെന്നും കെസി ചോദിച്ചു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു