പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; റാങ്ക് പട്ടികയിൽ മാറ്റം
തിരുവനന്തപുരം: പുതുക്കിയ കീം ഫലം സർക്കാർ പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലടക്കം വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. ആദ‍്യ 100 റാങ്കിങ്ങിൽ ഉൾപ്പെട്ടവരിൽ 21 പേരും കേരള സിലബസിലുള്ളവരാണ്.
പുതുക്കിയ ഫലം അനുസരിച്ച് തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ‍്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. അഞ്ചാം റാങ്കായിരുന്നു പഴയ ലിസ്റ്റിൽ ജോഷ്വായ്ക്ക്. ജോൺ ഷിനോജിനായിരുന്നു പഴയ ലിസ്റ്റിൽ ഒന്നാം റാങ്ക്.