കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരേ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രംഗത്ത്. തങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഉത്തരവാദികളാണെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്.
ഒരു രാഷ്ട്രീയ നേതാക്കളെയും തങ്ങൾ സമരപ്പന്തലിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അവർ സ്വന്തം തീരുമാനപ്രകാരമാണ് എത്തുന്നതെന്നും സംഘടന അറിയിച്ചു.
സമരം ചെയ്യുന്നവർക്ക് കേന്ദ്ര സർക്കാരിനെതിരേ നിലപാടില്ല എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സംഘടന വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ കുറ്റവിമുക്തമാക്കാനുള്ള കുതന്ത്രമാണത്.
ഒരു ദശാബ്ദത്തിൽ അധികമായി തുച്ഛമായ ഇൻസെന്‍റീവ് പോലും വർധിപ്പിക്കാൻ തയ്യാറാകാത്ത കേന്ദ്രസർക്കാരിനെതിരേ രണ്ട് തവണ പാർലമെന്‍റ് മാർച്ച് സംഘടിപ്പിച്ചിരുന്നു.