ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ഒരു ഡസൻ മന്ത്രിമാർ പിന്നിൽ

 
Kerala

ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ഒരു ഡസൻ മന്ത്രിമാർ പിന്നിൽ

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ഒല്ലൂരില്‍ മന്ത്രി കെ. രാജന്‍, ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദ്, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുന്നിലാണ്

Namitha Mohanan

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ മന്ത്രിമാരിലധികവും പിന്നിലാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് നിലനിർത്താൻ ഒരു മന്ത്രിമാർക്കും ആയിട്ടില്ല. 12 ഓളം മന്ത്രിമാരാണ് പിന്നിൽ.

റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, വീണാ ജോർജ്, പി. രാജീവ്, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി. ഒ.ആർ. കേളു, ഗണേഷ് കുമാർ, വി. അബ്ദുറഹ്മാൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പിന്നിലുള്ളത്.

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ഒല്ലൂരില്‍ മന്ത്രി കെ. രാജന്‍, ചേര്‍ത്തലയില്‍ മന്ത്രി പി. പ്രസാദ്, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുന്നിലാണ്. എംഎൽഎമാരിൽ കെ.കെ. ഷൈലജ, സച്ചിൻ ദേവ് എന്നിവരും പിന്നിലാണ്.

പശ്ചിമ ബംഗാളിൽ ബിജെപി 165 സീറ്റുകളിൽ മുന്നിൽ

"പോ മോനെ വിജയാ എന്നല്ല, ഇറങ്ങി പോ വിജയാ..."; പിണറായി വിജയനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നിൽ‌

പശ്ചിമ ബംഗാളിൽ തൃണമൂലും എൻഡിഎ ഇഞ്ചോടിഞ്ച് പോരാട്ടം; മുഖ്യമന്ത്രി മമത ബാനർജി പിന്നിൽ