വി.ഡി. സതീശൻ, ജി. സുധാകരൻ

 
Kerala

അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പ്രോ ടേം സ്പീക്കർ; പ്രഖ‍്യാപനവുമായി മുഖ‍്യമന്ത്രി

ആദ‍്യ മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മുഖ‍്യമന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്

Aswin AM

തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയിൽ നിന്നും വിജയിച്ച ജി. സുധാകരനെ പ്രോടേം സ്പീക്കറായി നിയോഗിച്ചെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശൻ. ആദ‍്യ മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര‍്യം പറഞ്ഞത്.

മേയ് 21ന് എംഎൽഎമാരുടെ സത‍്യപ്രതിജ്ഞ നടത്താനും മേയ് 22ന് സ്പീക്കറെ തെരഞ്ഞെടുക്കാനും നിയമസഭയുടെ പ്രത‍്യേക സമ്മേളനം വിളിച്ചു ചേർക്കാനും ഗവർണറോട് ശുപാർശ ചെയ്തതായി മുഖ‍്യമന്ത്രി അറിയിച്ചു. അംഗീകാരം ലഭിക്കുന്നത് പ്രകാരം ഗവർണറുടെ നയപ്രഖ‍്യാപന പ്രസംഗം ഉണ്ടാകുമെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കി.

അമെരിക്കയ്ക്കു പൊള്ളുന്നു... ദേശീയാഘോഷങ്ങൾ തടസപ്പെടുത്തി ഉഷ്ണതരംഗം

കോളെജ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി ബിടെക് വിദ്യാർഥി ജീവനൊടുക്കി

തമിഴ്‌നാട്ടില്‍ പിടിയിലായ 50 ബംഗ്ലാദേശ് പൗരന്‍മാരെ നാടുകടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി; ഓസ്ട്രേലിയയിൽ വന്നാൽ വധിക്കുമെന്ന് സന്ദേശം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് വൈഭവ് സൂര്യവംശി; സഞ്ജു സാംസണ് പകരം പ്ലേയിങ് ഇലവനിൽ