നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ബജറ്റ് അവതരണം അവസാനവാരം

 

file image

Kerala

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ബജറ്റ് അവതരണം അവസാനവാരം

കൊച്ചി ക്യാൻസർ റിസർച്ച് സെന്‍ററിൽ 159 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമായി

Namitha Mohanan

തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ 16-മത് സമ്മേളനം ജനുവരി 20 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ജനുവരി അവസാനവാരമായിരിക്കും ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റാവും ഇത്.

അതേസമയം, കൊച്ചി ക്യാൻസർ റിസർച്ച് സെന്‍ററിൽ 159 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമായി. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെയാണിത്. ക്യാൻസർ സെന്‍റർ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തസ്തികകൾ.

ആശുപത്രി വിപുലീകരണത്തിന്‍റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ പറഞ്ഞു. ക്യാ​ൻസർ സെന്‍ററിന്‍റെ ഉദ്ഘാടനം ഈ മാസം തന്നെ നടക്കും.

100 കിടക്കകളുമായാണ് സെന്‍ററിന്‍റെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഇതിനാവശ്യമായ മുഴുവൻ തസ്തികകളും സൃഷ്ടിച്ചു. അക്കാഡമിക്, നോൺ- അക്കാഡമിക് തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. എ​ട്ട് പ്രൊഫസർ തസ്തികകളും, 28 അസി​സ്റ്റ​ന് പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്സിങ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനെജർ വരെ 18 വിഭാഗങ്ങളിലാ​ണ് നോൺ അക്കാഡ​മിക് തസ്തികകളുള്ളത്. 91 സ്ഥിരം തസ്തികകളിലാണ് സ്ഥിരം നിയമനം. ഇതോടൊപ്പം 14 വിഭാഗങ്ങളിലായി 68 താത്കാലിക തസ്തികകളുമുണ്ട്. മറ്റ് ക്യാൻസർ സെന്‍ററുകളായ റീജ്യണൽ ക്യാൻസർ സെന്‍റർ, മലബാർ ക്യാ​ൻസർ സെന്‍റർ എന്നിവയുടെ സ്റ്റാഫ് പാറ്റേൺ മാതൃകയിലാണ് കൊച്ചി ക്യാ​ൻസർ സെന്‍ററിലും തസ്തിക നിർണയം നടത്തിയത്.

മുടങ്ങിക്കിടന്നിരുന്ന ക്യാൻസർ സെന്‍ററിന്‍റെ നിർമാണം 2021 നവംബറിൽ പുനരാരംഭിച്ച ശേഷം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി പി. രാജീവ് പറഞ്ഞു. പ്രധാന ഉപകരണങ്ങൾ സ്ഥാപിച്ചു. ചികിത്സയ്ക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാൻ 11.34 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അമിനിറ്റി സെന്‍ററും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കും.

മ​ധ്യ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലു​തും, അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള കാ​ന്‍സ​ര്‍ സെ​ന്‍റ​റാണ് ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജ​മാ​കു​ന്ന​തെന്നു വീണാ ജോർജ് ചൂണ്ടിക്കാട്ടി. മ​ധ്യ​കേ​ര​ള​ത്തി​ലെ രോ​ഗി​ക​ള്‍ക്ക് ദൂ​ര​യാ​ത്ര​ക​ളി​ല്ലാ​തെ സ​മ​ഗ്ര​വും ആ​ധു​നി​ക​വു​മാ​യ ക്യാ​ന്‍സ​ര്‍ പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് മു​ഖ്യ​ല​ക്ഷ്യം. രോ​ഗ​നി​ര്‍ണ​യം മു​ത​ല്‍ ശ​സ്ത്ര​ക്രി​യ, അ​ത്യാ​ധു​നി​ക ക്യാ​ന്‍സ​ര്‍ ചി​കി​ത്സ​യും ഗ​വേ​ഷ​ണ​വും വ​രെ ഒ​രേ കേ​ന്ദ്ര​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ ചി​കി​ത്സാ ചെ​ല​വും സ​മ​യ​ന​ഷ്ട​വും കു​റ​യ്ക്കാം- മ​ന്ത്രി പ​റ​ഞ്ഞു

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു