Kerala

മോട്ടോർ വാഹനങ്ങൾക്ക് നികുതി വർധിപ്പിച്ചു

സംസ്ഥാനത്ത് വൈദ്യുതി തീരുവ വർധിപ്പിച്ചു. 5% മാണ് തീരുവ വർധിപ്പിച്ചത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ സൈക്കിൾ നികുതി വർധിപ്പിച്ചു. 2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനമാണ് നികുതി വർധിപ്പിച്ചത്. 5 ലക്ഷം വരെ വിലയുള്ള കാറിന് 1%  വും 5 മുതൽ 15 ലക്ഷം വരെയുള്ളവയ്ക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചതായി ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. 15 ശതമാനത്തിന് മുകളിലുള്ളവയ്ക്ക് വീണ്ടും ഒരു ശതമാനം കൂടി നികുതി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ 340 കോടി അധിക വരുമാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്

സംസ്ഥാനത്ത് വൈദ്യുതി തീരുവ വർധിപ്പിച്ചു. 5% മാണ് തീരുവ വർധിപ്പിച്ചത്. കെട്ടിട നികുതിയിലും പരിഷ്ക്കാരങ്ങളുണ്ട്. ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതു വഴി 1000 കോടി അധിക സമാഹാരമാണ ് സർക്കാർ‌ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്