റോഷി അഗസ്റ്റിൻ 
Kerala

മുന്നണി മാറാൻ അവസരം കിട്ടിയപ്പോൾ പാർട്ടിയെ ഒറ്റുകൊടുത്തു, തോൽവിക്ക് കാരണം റോഷി; കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി

മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയാണ് റോഷിയെ മുന്നണിയിൽ നിർത്തിയത്

Namitha Mohanan

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന കനത്ത പരാജയത്തിൽ കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി. തോൽവിക്ക് കാരണം മന്ത്രി റോഷി അഗസ്റ്റിനാണെന്നാണ് ഒരു പക്ഷം ആരോപിക്കുന്നത്. മുന്നണിമാറ്റത്തിന് അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ലെന്നും റോഷി പാർട്ടിയെ ഒറ്റുകൊടുത്തെന്നും സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത് ആരോപിച്ചു.

റോഷി അഗസ്റ്റിനെതിരേ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയാണ് റോഷിയെ മുന്നണിയിൽ നിർത്തിയത്. യുഡിഎഫിമായി ഒരു ചർച്ച നടന്നപ്പോഴേ അത് മാധ്യമങ്ങൾക്ക് ചോർച്ചി നൽകി. ഇത് മുഖ്യമന്ത്രി അറിഞ്ഞ ഉടനെ റോഷിയെ ഓഫിസിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയിയെന്നും ആരോപണമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് കേരള കോൺഗ്രസ് എമ്മിന് നേരിടേണ്ടി വന്നത്. മത്സരിച്ച 12 സീറ്റുകളിലും തോറ്റു. ‌പി.ജെ. ജോസഫുമായി തർക്കത്തെതുടർന്ന് യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ കേരള കോൺഗ്രസ് എം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 5 ഇടത്ത് വിജയിച്ചിരുന്നു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി