മദ്യനയം: സർക്കാർ നിലപാട് പ്രഖ്യാപിക്കും

 
Kerala

മദ്യനയം: സർക്കാർ നിലപാട് നിയമസഭയിൽ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ഉൾപ്പെടുത്തിയ ധനബില്ലിനെ കുറിച്ചുള്ള സർക്കാരിന്റെ വിശദീകരണം തിങ്കളാഴ്ച നിയമസഭയിൽ. ചോദ്യം ചെയ്യാൻ പ്രതിപക്ഷം

Thiruvananthapuram Bureau

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിലെ അതൃപ്തി മുന്നണിയിലും പാര്‍ട്ടിയിലും തുടരുന്നതിനിടെ സർക്കാർ നിലപാട് തിങ്കളാഴ്ച നിയമസഭയിൽ വിശദീകരിക്കും. ബജറ്റിലെ നികുതി ഘടനയിൽ തുടക്കത്തിലേ ഇടഞ്ഞു നിൽക്കുയാണു പ്രതിപക്ഷം. ധന ബില്ലിൽ നികുതി ഘടനയെക്കുറിച്ച് പരാമർശം കൂടിയെത്തിയതോടെ ഇതു കൂടുതൽ ശക്തമാക്കാനിരിക്കെയാണ് സർക്കാർ നിലപാട് വിശദീകരിക്കുന്നത്.

ധന ബില്ലില്‍ നികുതി ഘടന ഉള്‍പ്പെടുത്തിയെങ്കിലും മദ്യ വില്‍പ്പനയില്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെന്നാണ് ഘടക കക്ഷികൾക്ക് കോൺഗ്രസിന്‍റെ ഉറപ്പ്. മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തെ മുന്‍പും ഇപ്പോഴും എതിര്‍ക്കുന്നു എന്നായിരുന്നു സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പ്രതികരിച്ചത്. മുൻ കെപിസിസി അധ്യക്ഷനായ വി.എം സുധീരനും മുസ്‌ലിം ലീഗും കേരള കോൺഗ്രസും എതിർപ്പുയർത്തിയിരുന്നു.

വില്‍പ്പന നികുതി നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനം ബില്ലിന്‍റെ കരടില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചതോടെ ജൂലൈ ഒന്നിന് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുന്ന ധനബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവ് ഏതാണ്ട് ഉറപ്പായി. എന്നാൽ, യുഡിഎഫ് ചർച്ച ചെയ്യുമെന്ന ഉറപ്പ് ലഭിച്ചതിനാൽ ആലോചിച്ചു മാത്രം പ്രതികരണമെന്നാണ് വി.എം സുധീരന്‍റെയും നിലപാട്.

വിവാദമായ ബജറ്റ് നിര്‍ദേശം ബില്ലില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു സുധീരന്‍റെ ആവശ്യം. ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷമാണു നികുതിയിളവ് ധനബില്ലില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുത്തിയതെന്നും വിവരമുണ്ട്. ധന ബില്ലിൽ എന്തുകൊണ്ട് നികുതി ഘടന ഉൾപ്പെടുത്തിയെന്ന് ചർച്ചയ്ക്ക് ശേഷം എക്സൈസ് മന്ത്രി എം. ലിജു നിയമസഭയിൽ വിശദീകരിക്കുമെന്നാണ് വിവരം.

92-ാം മിനിറ്റിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ക്യാനഡ പ്രീ-ക്വാർട്ടറിൽ

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഈയാഴ്ച ഉണ്ടായേക്കും

സൗദിയില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു

കളി കവർന്നെടുത്ത് കങ്കാരുപ്പട; ഹർമനും കൂട്ടർക്കും കണ്ണീർ മടക്കം

മോദിയുടെ സന്ദര്‍ശനം; 9 കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും സീഷെല്‍സും