ടി.പി. വധക്കേസിലെ 3 പ്രതികളെ വിട്ടയക്കാന്‍ സർക്കാർ നീക്കം; ഗുരുതരമായ കോടതിയലക്ഷ്യമെന്ന് കെ.കെ. രമ  
Kerala

ടി.പി. വധക്കേസിലെ 3 പ്രതികളെ വിട്ടയക്കാന്‍ സർക്കാർ നീക്കം; ഗുരുതരമായ കോടതിയലക്ഷ്യമെന്ന് കെ.കെ. രമ

പൊലീസിന് കത്ത് നൽകി കണ്ണൂർ ജയിൽ സൂപ്രണ്ട്

തിരുവനന്തപുരം: ഹൈക്കോടതി വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാന്‍ നീക്കവുമായി സർക്കാർ. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയിൽ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉൾപ്പെടുത്തിയിത്. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകിയതായാണ് വിവരം.

ഈ കത്തിന്‍റെ പകർപ്പ് ഇപ്പോൾ പുറത്തുവന്നതോടെയാണ് വിവിരം പുറത്തറിഞ്ഞത്. ശിക്ഷായിൽ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഈ വിധി മറിക്കടന്നാണ് ഇപ്പോഴത്തെ സർക്കാർ നീക്കം. 3 പ്രതികളും ഒരുമിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിനിറങ്ങിയതും ഈ മാസം തന്നെയായിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ അധികൃതർ അന്ന് വ്യക്തമാക്കിയത്.

ഇതേസമയം, സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അറിയിച്ച് എംഎൽഎയും ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയുമായ കെ.കെ. രമ. സർക്കാറിന്‍റെ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും രമ പ്രതികരിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി