മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ അനുമതി വേണം; ഹൈക്കോടതി
കൊച്ചി: മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് സുപ്രീം കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
രണ്ടാം വിവാഹ രജിസ്ട്രേഷൻ എതിർത്ത പഞ്ചായത്തിനെതിരേ കണ്ണൂർ സ്വദേശി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. മത നിയമങ്ങളെക്കാൾ ഭരണഘടനയാണ് മുന്നിലെന്ന് കോടതി വ്യക്തമാക്കി.