മഴ കനക്കുന്നു; മണിമല നദിയിൽ ഓറഞ്ച് അലർട്ട്, മുല്ലപ്പെരിയാറിലും ജാഗ്രതാ നിർദേശം

 
Kerala

മഴ കനക്കുന്നു; മണിമലയാറ്റിൽ ഓറഞ്ച് അലർട്ട്, മുല്ലപ്പെരിയാറിലും ജാഗ്രത

വെള്ളിയാഴ്ച രാവിലെ പുറത്തു വരുന്ന കണക്കുകൾ പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വെള്ളിയാഴ്ച 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ശക്തി പ്രാപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

മണിമലയാറ്റിലെ കല്ലൂപ്പാറ സ്റ്റേഷനിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നദികളിൽ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത തുടരണമെന്നും അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ പുറത്തു വരുന്ന കണക്കുകൾ പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കാനുള്ള നിർദേശം കേരളം തമിഴ്നാടിന് നൽകിയിട്ടുണ്ട്.

മലേഗാവ് സ്ഫോടന കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കലക്റ്ററുടെ റിപ്പോർട്ട് സത‍്യസന്ധമല്ല, മെഡിക്കൽ കോളെജ് അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ

ആസൂത്രിത നീക്കം, തെളിവുകളുണ്ട്; നിയമപരമായി നേരിടുമെന്ന് വേടൻ

അമ്മ തെരഞ്ഞെടുപ്പ്; ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറും

ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ