കേരള ഹൈക്കോടതി

 
Kerala

നിതിൻ രാജിന്‍റെ മരണം; പ്രതിയെ സംരക്ഷിക്കാൻ ഉന്നതർ ഇടപെട്ടു, എന്തിനാണ് ഇങ്ങനെയൊരു പൊലീസെന്ന് ഹൈക്കോടതി

സംവിധാനങ്ങൾ‌ പൂർണ പരാജയമാണെന്നും കോടതി പറഞ്ഞു

Aswin AM

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളെജ് വിദ‍്യാർഥി ആർ.എൽ. നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ‍്യ പ്രതിയായ ഡോ. എം.കെ. റാമിനെ സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർ ഇടപെട്ടുവെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങൾ‌ പൂർണ പരാജയമാണെന്നും കോടതി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഗൂഢാലോചന നടന്നുവെന്നാണ് ഹൈക്കോടതി പറയുന്നത്.

ഇക്കാര‍്യത്തിൽ അന്വേഷണം വേണമെന്നു പറഞ്ഞ കോടതി പ്രതിയെ അറസ്റ്റ് ചെയ്ത ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് നിർദേശിച്ചു. പ്രതിയുടെ പണവും അനുകൂല‍്യവും പറ്റി നടക്കുകയായിരുന്നു പൊലീസെന്നും പാവപ്പെട്ട ആളുകളെ ഉപദ്രവിച്ചിട്ട് പണക്കാരെ സംരക്ഷിക്കാനാണോ പൊലീസെന്നും കോടതി ചോദിച്ചു.

റാമിനെ പിടികൂടിയപ്പോൾ അറസ്റ്റ് ചട്ടങ്ങൾ പാലിച്ചില്ലെന്നും എന്തിനാണ് ഇങ്ങനെയൊരു പൊലീസെന്നും ആരുടെ കൂടെയാണ് അവരെന്ന് ജനങ്ങൾക്ക് മനസിലാകുമെന്നും കോടതി പറഞ്ഞു. കേസിൽ വെള്ളിയാഴ്ചയോടെ ഹർജി പരിഗണിക്കും.

ഡൽഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടം; മരണം ആറായി, രക്ഷാപ്രവർത്തനം തുടരുന്നു

ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, വാഹനങ്ങളിലേക്ക് ഇടിച്ചു ക‍യറി തീപിടിച്ചു; അഞ്ച് മരണം, 3 പേർക്ക് ഗുരുതര പരുക്ക്

''സ്ത്രീകൾക്കെതിരേ അധിക്ഷേപരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല''; താക്കീതുമായി തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ. അച്യുതന്‍ അന്തരിച്ചു

അവസാന സെഞ്ചുറി നേടിയത് മൂന്നു വർഷങ്ങൾക്ക് മുൻപ്, എന്നിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസീസ് ടീമിൽ ഇടം നേടി മാർനസ്