കൊച്ചി: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്കിനെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനാക്കിയതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. തെറ്റിദ്ധാരണയുണ്ടാക്കുന്ന ഹർജിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.
തെറ്റിദ്ധാരണകളോടെയാണ് ഹർജി കോടതിയിലെത്തിയത്. അതിനാൽ തന്നെ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. നിയമനം ചോദ്യം ചെയ്ത് പായിച്ചിറ നവാസാണ് പൊതു താത്പര്യ ഹർജി നൽകിയത്.
കേസുമായി ബന്ധപ്പെട്ട് പായിച്ചിറ നവാസിനെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങളടക്കം പരിശോധിക്കണമെന്ന നിലപാട് ചീഫ് ജസ്റ്റിസ് കൈക്കൊണ്ടിരുന്നു. പിന്നീട് നവാസിനെ ഒഴിവാക്കി അമിക്കസ് ക്യൂറിയെ വച്ചാണ് കേസിമെ തുടർനടപടികൾ കോടതി നടത്തിയത്. ഇത്തരമൊരു ഹർജി പിഴ ചുമത്തേണ്ട ഹർജിയാണെന്ന് കോടതി മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.