ശ്വേത മേനോൻ

 
Kerala

ശ്വേത മേനോനെതിരായ കേസ്; തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ ബുധനാഴ്ച കൊച്ചി സെൻട്രൽ‌ പൊലീസാണ് നടിക്കെതിരേ കേസെടുത്തത്

Namitha Mohanan

കൊച്ചി: ശ്വേത മേനോന് എതിരായ കേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്നും കോടതി പറഞ്ഞു. എറണാകുളം സിജെഎമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഹർജി ലഭിച്ച ശേഷം പൊലീസിന് കൈമാറും മുൻപ് സ്വീകരിച്ച തുടർ നടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസ് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണം, എഫ്ഐആർ റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ ബുധനാഴ്ച കൊച്ചി സെൻട്രൽ‌ പൊലീസാണ് നടിക്കെതിരേ കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ ഐടി നിയമം 67 (എ) വകുപ്പ് പ്രകാരവും അനാശാസ‍്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ