Kerala

ഉയർന്ന താപനില മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും കോട്ടയം,ആലപ്പുഴ, കൊല്ലം ജില്ലയിൽ 37°C വരെയും തിരുവനന്തപുരം ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മലയോര പ്രദേശങ്ങൾ ഒഴികെ, ഈ ജില്ലകളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവിനും സാധ്യതയുണ്ട്. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറ‍യുന്നു.

ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മൂന്നാം ഘട്ടത്തിൽ 61.45% പോളിങ്

മാസപ്പടി കേസ്; രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നു? ചോദ്യവുമായി സിഎംആർഎൽ

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു