കേരളത്തിൽ കാലവർഷമെത്തി; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 
representative image
Kerala

കേരളത്തിൽ കാലവർഷമെത്തി; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണയായി ജൂൺ 1-ന് എത്തേണ്ടിയിരുന്ന കാലവർഷം ഇത്തവണ സാധാരണയെക്കാൾ 3 ദിവസം വൈകിയാണ് (ജൂൺ 4-ന്) ഔദ്യോഗികമായി എത്തിയത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ഔദ്യോഗികമായി എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയായി ജൂൺ 1-നാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ 3 ദിവസം വൈകിയാണ് (ജൂൺ 4-ന്) കാലവർഷം ഔദ്യോഗികമായി എത്തിയത്.

തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്‍റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്‍റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.കർണാടക , തമിഴ്‌നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാൾ ഉൾക്കടലിന്‍റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും കാലവർഷം എത്തി.

അടുത്ത 2-3 ദിവസങ്ങളിൽ മധ്യ അറബിക്കടലിന്‍റെ കൂടുതൽ ഭാഗങ്ങൾ, ഗോവ പൂർണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങൾ.കർണാടകയുടെ കൂടുതൽ ഭാഗങ്ങളും തമിഴ്‌നാടിന്‍റെ ബാക്കി ഭാഗങ്ങളും.ബംഗാൾ ഉൾക്കടലിന്‍റെ മധ്യ-വടക്കുകിഴക്കൻ മേഖലകളും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

പ്രഖ്യാപനത്തിന് കാരണമായ അനുകൂല ഘടകങ്ങൾ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്:

  • മേഘാവൃതം: തെക്കുകിഴക്കൻ അറബിക്കടലിൽ കാർമേഘങ്ങളുടെ സാന്നിധ്യം ശക്തമായി വർധിച്ചു.

  • പടിഞ്ഞാറൻ കാറ്റിന്‍റെ വ്യാപ്തി : തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ പടിഞ്ഞാറൻ കാറ്റിന്‍റെ (Westerlies) വ്യാപ്തി സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരം വരെ എത്തി.

  • കാറ്റിന്‍റെ വേഗത: അന്തരീക്ഷത്തിന്‍റെ താഴ്ന്ന തട്ടുകളിൽ പടിഞ്ഞാറൻ കാറ്റിന്‍റെ വേഗത ഏകദേശം 20 മുതൽ 25 നോട്ട്സ് (Knots) വരെയായി ഉയർന്നു.

  • മഴയുടെ ലഭ്യത: കഴിഞ്ഞ 2 ദിവസമായി കേരളത്തിൽ ഉടനീളം വ്യാപകമായ മഴയും, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും രേഖപ്പെടുത്തി.

അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച കനത്ത മഴയാണ് കാലാസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

ജൂൺ 16 വരെ കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കടക്കരുത്; മല‍‍യിടംത്തുരുത്ത് ഉന്നതി വിഷയത്തിൽ ഹൈക്കോടതി

ഇഡിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി

ഓപ്പറേഷൻ തൂഫാൻ: കഞ്ചാവുമായി ജ്യോതിഷി പിടിയിൽ, സൂക്ഷിച്ചത് ജ്യോതിഷാലയത്തിലെ അലമാരയിൽ

മക്കൾക്ക് മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി, ഒളിവിൽപോയ ഭർത്താവിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

കെഎസ്ആർടിസിയും കെഎസ്ഇബിയും സർക്കാരിന് ബാധ്യത; കൊച്ചി മെട്രൊ മാസം 35 കോടി നഷ്ടം നേരിടുന്നു