Kerala

ആശുപത്രി സംരക്ഷണത്തിന് ഓർഡിനൻസ് വരുന്നു

അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും, എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കും

MV Desk

തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസ് ഇറക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണനയ്ക്കെടുക്കാനും ധാരണയായി. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്.

ആരോഗ്യ സർവകലാശാലയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും ഇതിന്‍റെ കരട് തയാറാക്കുക. കരട് ഓർഡിനൻസ് നിയമ വകുപ്പും ആരോഗ്യ വകുപ്പും പരിശോധിച്ച ശേഷമായിരിക്കും അന്തിമ രൂപം നൽകുക.

ആശുപത്രികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് ഓർഡിനൻസ് ഇറക്കുന്നതു വരെ സമരം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്.

കൊട്ടാരക്കരയിലെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു പൊലീസ് കൊണ്ടുവന്നയാൾ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സാഹചര്യത്തിലാണ് ഓർഡിനൻസ് വിഷയം വീണ്ടും ചർച്ചാവിഷയമായിരിക്കുന്നത്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ