Kerala

സംസ്ഥാനത്തെ ആദ്യ സാംസ്കാരിക സമുച്ചയം തുറന്നു

കിഫ്ബിയുടെ സഹായത്തോടെയാണ് ഓരോ ജില്ലകളിലും സാംസ്കാരിക നായകരുടെ പേരിൽ സമുച്ചയങ്ങൾ ആരംഭിക്കുന്നത്.

MV Desk

#സ്വന്തം ലേഖകൻ

കൊല്ലം: എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതിക്കു തുടക്കം. ഇതിന്‍റെ ഭാഗമായി ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം കൊല്ലം ആശ്രാമം മൈതാനത്തിനു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ ആദ്യ സാംസ്കാരിക സമുച്ചയമാണിത്. മന്ത്രിമാരായ സജി ചെറിയാൻ, കെ.എൽ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി തുടങ്ങിയവർ അടക്കമുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഞായറാഴ്ച വരെ നീളുന്ന പുസ്തകോത്സവവും ചലച്ചിത്രോത്സവവും സംഗീത-നൃത്ത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

കിഫ്ബിയുടെ സഹായത്തോടെയാണ് ഓരോ ജില്ലകളിലും സാംസ്കാരിക നായകരുടെ പേരിൽ സമുച്ചയങ്ങൾ ആരംഭിക്കുന്നത്. കൊല്ലത്തെ സമുച്ചയത്തിന് 56.91 കോടി രൂപയാണ് നിർമാണച്ചെലവ്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക ലൈറ്റിങ്, സൗണ്ട്, പ്രൊജക്‌ഷൻ സംവിധാനങ്ങൾ ഉൾപ്പെടുന്ന എ.വി. തിയെറ്ററുമുണ്ട്. ബ്ലാക്ക് ബോക്സ് തിയെറ്റർ, ഇൻഡോർ ഓഡിറ്റോറിയം, സെമിനാർ ഹാളും എന്നിവയും സമുച്ചയത്തിന്‍റെ ഭാഗം.

ഡിജിറ്റൽ ലൈബ്രറി, ആർട്ടി ഗ്യാലറി, ക്ലാസ് മുറികൾ, ശിൽപ്പശാലകൾക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ. മനോഹരമായ ഉദ്യാനം, വിശാലമായ പാർക്കിങ്, കഫറ്റീരിയ എന്നിവയും ഇവിടെയുണ്ട്.

മഴ: കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച സ്കൂൾ അവധി

ഭീകരവിരുദ്ധ ഓപ്പറേഷനു പിന്നാലെ അമൃത്സർ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം; ജന്തർ മന്തർ പരാമർശത്തിൽ വിവാദം

ഉത്തരാഖണ്ഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

രാജ്യത്ത് 86,360 പിജി മെഡിക്കൽ സീറ്റുകൾ; എല്ലാ ഡിപ്ലോമ സീറ്റുകളും പിജി സീറ്റുകളാക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

സ്റ്റീവ് വോ വിളിച്ചു; യൂറോപ‍്യൻ ടി20 ലീഗിൽ കളിക്കാനൊരുങ്ങി രഹാനെ, പുതിയ അധ‍്യായത്തിന് തുടക്കം