സാമ്പത്തിക സർവെയിൽ കേരളത്തിന് പ്രശംസ 
Kerala

സാമ്പത്തിക സർവെയിൽ കേരളത്തിന് പ്രശംസ

സുസ്ഥിര വികസന ലക്ഷ്യങ്ങളെ തദ്ദേശവത്കരിച്ച കേരള മാതൃക അനുകരണീയമെന്നു സർവെയിൽ പറയുന്നു.

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വച്ച സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിനു പ്രശംസ. സുസ്ഥിര വികസന ലക്ഷ്യങ്ങളെ തദ്ദേശവത്കരിച്ച കേരള മാതൃക അനുകരണീയമെന്നു സർവെയിൽ പറയുന്നു. ഗ്രാമ വികസനം അന്താരാഷ്‌ട്ര ലക്ഷ്യങ്ങളോട് പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഭവനം, ശുചീകരണം, ജലവിതരണം, വൈദ്യുതീകരണം തുടങ്ങി അവശ്യസേവനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്ഡിജി) പ്രാദേശികവത്കരണം സഹായിക്കുന്നു.

ഇക്കാര്യത്തിൽ ശക്തമായ തദ്ദേശ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുന്ന കരുത്തുറ്റതും സമൂഹാധിഷ്ഠിതവുമായ മാർഗമാണു കേരളത്തിന്‍റേത് സർവെ പറയുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ഇതിനായി സമഗ്ര മാർഗനിർദേശങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ആസൂത്രണത്തിൽ എസ്ഡിജികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണിതെന്നും സർവെയിൽ പറയുന്നു.

കൃ​​​ഷി ആ​​​വ​​​ശ്യ​​​ത്തി​​​നു ഭൂ​​​മി പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ കേ​​​ര​​​ളം മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും സ​​​ർ​​​വെ​​​യി​​​ൽ പ​​​റ​​​യു​​​ന്നു. കാ​​​ര്‍ഷി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി പു​​​രു​​​ഷ-​​​വ​​​നി​​​താ സ്വ​​​യം​​​സ​​​ഹാ​​​യ സം​​​ഘ​​​ങ്ങ​​​ള്‍ക്കു മൂ​​​ന്നി​​​ല​​​ധി​​​കം വ​​​ര്‍ഷ​​​ത്തേ​​​ക്ക് ഭൂ​​​മി പാ​​​ട്ട​​​ത്തി​​​ന് ന​​​ല്‍കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ദ്ധ​​​തി​​​യാ​​​ണു റി​​പ്പോ​​ർ​​ട്ടി​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്. ഭൂ​​​മി ഫ​​​ല​​​ഭൂ​​​യി​​​ഷ്ഠ​​​മാ​​​യി സൂ​​​ക്ഷി​​​ക്കാ​​​ന്‍ പാ​​​ട്ട​​​ക്കാ​​​ര​​​നെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു ​പ​​​ദ്ധ​​​തി. മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഇ​​​ര​​​ട്ട​​​യാ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് ആ​​​രം​​​ഭി​​​ച്ച സം​​​രം​​​ഭ​​​വും സ​​​ർ​​​വെ​​​യി​​​ൽ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ർ​​​ശം നേ​​​ടി.

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ സ്റ്റേ ഇല്ല; സർക്കാരിന് തിരിച്ചടി

കുട്ടികളുണ്ടാകാൻ മന്ത്രവാദം; ക്രൂര മർദനത്തിൽ യുവതിക്ക് ദാരുണാന്ത്യം

ഐബി ഉദ‍്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് ജാമ‍്യം

നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ; സുപ്രീം കോടതിയിൽ വിശദവാദം ജൂലൈ 14ന്

മുടി വെട്ടി വരാൻ പറഞ്ഞ സ്കൂൾ പ്രിൻസിപ്പലിനെ വിദ‍്യാർഥികൾ കുത്തിക്കൊന്നു