സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 3 മണിക്കൂറിൽ നാലു ജില്ലകളിൽ മുന്നറിയിപ്പ്

 
file image
Kerala

സംസ്ഥാനത്ത് മഴ ശക്തമാവുന്നു

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാവുന്നു. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലായി തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു.

കാലവർഷം കേരളത്തിൽ മേയ്‌ 26 ഓടെ എത്താൻ സാധ്യത ( 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം ) ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മേയ് 20 മുതൽ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്.

മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; രക്ഷാപ്രവർത്തനത്തിന് 70 ഓളം പേർ

നിലപാട് കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരം

പാക്കിസ്ഥാനിൽ ഭീകരാക്രമണം; 9 പൊലീസുകാർ കൊല്ലപ്പെട്ടു

300 കോടിയുടെ അനധികൃത സ്വത്ത്; തെലങ്കാനയില്‍ ഉന്നത പൊലീസ് ഉദ്യാഗസ്ഥന്‍ അറസ്റ്റില്‍

വിദ്യാർഥികളുടെ കൺസഷൻ ചാർജ് മൂന്ന് രൂപയാക്കി സ്വകാര്യ ബസുകൾ; നടപടിയെടുക്കുമെന്ന് എംവിഡി