മഴ വീണ്ടും ശക്തമാവുന്നു; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

AI Image

Kerala

മഴ വീണ്ടും ശക്തമാവുന്നു; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

മുന്നറിയിപ്പിന്‍റെ ഭാഗമായി വ്യാഴാഴ്ച 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി

യുഎഇ പ്രധാനമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; ദുബായിൽ 10 ദിവസം ദുഃഖാചരണം

ഇൻഫ്ലുവൻസറെ ചവിട്ടി മൂലയ്ക്കിട്ട് റോബോട്ട്; ആദ്യ റോബോട്ട്- മനുഷ്യ പോരാട്ടം|Video

അയോധ്യ രാമക്ഷേത്ര കൊള്ള സിസിടിവിയിൽ പതിഞ്ഞത് 105 തവണ; എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതിയിൽ

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥി വോട്ടെടുപ്പിന്‍റെ തലേദിവസം വരെ റിമാൻഡിൽ; പ്രചാരണത്തിൽ പങ്കെടുക്കാനാകില്ല