സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെലോ അലർട്ട്

 

file image

Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെലോ അലർട്ട്

ഈ മാസം 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് അറിയിപ്പ്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് അറിയിപ്പ്.

കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 ജില്ലകളിൽ യെലോ അലർട്ടാണ്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ‌ഗോഡ് ജില്ലകളിലും യെലോ അലർട്ടാണ്.

ഇന്തോനേഷ്യയിൽ ബോട്ടിന് തീപിടിച്ചു; അഞ്ച് പേർ മരിച്ചു, 41 പേരെ കാണാതായി

"നശിക്കാത്തതായി ഒന്നുമില്ല"; പി.സി. ജോർജിന്‍റെ വീട്ടിൽ വെള്ളം കയറി, 40 ലക്ഷത്തിന്‍റെ നഷ്ടം

ആശങ്ക വേണ്ട, മഴ അതിതീവ്രമാകില്ല; തിങ്കളാഴ്ച 10 ജില്ലകളിൽ യെലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

ഫിറ്റ്നസ് ടെസ്റ്റ് പാസായതിനു പിന്നാലെ പരുക്ക്; ലങ്കൻ പരമ്പരയിൽ നിന്നും ബുംറ പുറത്തേക്ക്, പകരം ആര്?

പ്രളയബാധിത സംസ്ഥാനങ്ങൾക്കായി 2117.85 കോടി അനുവദിച്ച് കേന്ദ്രം, പട്ടികയിൽ കേരളം ഇല്ല