മഴ മുന്നറിയിപ്പിൽ മാറ്റം: 5 ജില്ലകളിൽ യെലോ അലർട്ട്

 
file
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം: 5 ജില്ലകളിൽ യെലോ അലർട്ട്

ബുധനാഴ്ച 7 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ചൊവ്വാഴ്ച 5 ജില്ലകളിലും ബുധനാഴ്ച 7 ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് താൽക്കാലികമായി ശമനമായെങ്കിലും പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തിലാണ് അലർട്ട് പുറപ്പെടുവിടച്ചത്.

ചൊവ്വ (June 3): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ബുധന്‍ (June 4): ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. അടുത്ത 5 ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടങ്കിലും വ്യാഴാഴ്ച മുതൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പു നൽകിയിട്ടില്ല.

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി

പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു